കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി.
വീട്ടമ്മയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വീട്ടമ്മയയുടെ
ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് യുവതി മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
മരിച്ച യുവതിയും ഭർത്താവും തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY