ലോക്ക്ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് വ്യാപരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തില്‍ സുപ്രീംകോടതി
ഉന്നയിച്ചിട്ടുള്ള പരാമര്‍ശങ്ങള്‍ ഏകപക്ഷീയമാണെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ പ്രതികരണം. കോഴിക്കോട് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ബക്രീദിന് സര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ വര്‍ഗ്ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കി വരുന്ന വാരാന്ത്യ ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന ആവശ്യം വ്യപാരികള്‍ ഉന്നയിക്കില്ലെന്നും
അദ്ദേഹം വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്ന്
വ്യക്തമാക്കിയ അദ്ദേഹം സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അനാവശ്യമായി കടകളിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് മാത്രം സാധനം വാങ്ങി ശീലിക്കണമെന്നും അദ്ദേഹം പറയുന്നു.