തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശിയായ നാല്പതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തില്‍ തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആഴത്തില്‍ ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ഇന്നലെ
സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായിയും മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചതായും പൊലീസ് പറയുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY