Breaking News

ടോക്കിയോ ഒളിമ്ബിക്സ് ടെന്നീസ് മത്സരം; സാനിയ സഖ്യം പുറത്തായി…

ഒളിമ്ബിക്സില്‍ നടന്ന ടെന്നീസ് മത്സരത്തില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിള്‍സ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ

റൗണ്ടില്‍ തന്നെ പരാജയത്തിന് വഴങ്ങിയത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍ 6-0, 6-7, 8-10. ആദ്യ റൌണ്ടില്‍ തന്നെ

ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ സാനിയ സഖ്യത്തിന് രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തിയതോടെയാണ് കളി കൈയില്‍ നിന്നും പോയത്. രണ്ടാം റൌണ്ടിലെ പോരാട്ടത്തില്‍

6-7ന് ആയിരുന്നു യുക്രെയ്ന്‍ ടീമിന്‍റെ വിജയം. ഒളിമ്ബിക്സിലെ കന്നി അങ്കമായിരുന്നു കിചെനോക് – നാദിയ കിചെനോക് സഹോദരിമാരുടേത്. അതേസമയം സാനിയ-അങ്കിത സഖ്യം ഒരുമിച്ച്‌ ഇറങ്ങുന്നതും ആദ്യമായിട്ടായിരിന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …