കൊല്ലം എം.എല്‍.എ മുകേഷില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ വക്കീല്‍ നോട്ടീസ്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടാണ് നടന്‍ കൂടിയായ മുകേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.
ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിന്റെ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
മുകേഷിൻരെറ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 2013 ഒക്‌ടോബര്‍ 24 നാണ് മുകേഷ്-മേതില്‍ ദേവിക വിവാഹം നടന്നത്.
ഇരുവരുടെയും രണ്ടാംവിവാഹമാണ്. പാലക്കാട് സ്വദേശിനിയാണ് ദേവിക. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പിരിഞ്ഞശേഷമാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY