Breaking News

കുട്ടി ഹാക്കര്‍മാരുടെ തിരുട്ട്​ ഗ്രാമം, ചൗക്കി ബംഗാറില്‍ കടന്ന്​ കേരളാ പൊലീസി​ന്റെ ആക്ഷന്‍

കേരളാ പോലീസിന് മറ്റൊരു പൊൻതൂവൽ കൂടി

വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ പിന്തുടര്‍ന്ന്​ കേരളാ പൊലീസ്​ എത്തിപ്പെട്ടത്​ യു.പിയിലെ തിരുട്ട്​ ഗ്രാമത്തില്‍. കുട്ടികളായ ഹാക്കര്‍മാര്‍ ഉള്‍പ്പടെ സൈബര്‍ തട്ടിപ്പ്​ നടത്തുന്ന ചൗക്കി ബംഗാറില്‍ കടന്ന്​ രണ്ട്​ പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്​.

കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശില്‍ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് വ്യാജ ഫേസ്​ബുക്ക് അകൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പിടികൂടിയത്.

മുഷ്താക് ഖാന്‍, നിസാര്‍ എന്നിവരെയാണ്​ ഉത്തര്‍പ്രദേശിലെ മഥുരക്ക്​ സമീപം ചൗക്കി ബസാറില്‍ നിന്ന്​ പിടികൂടിയത്​. കൊച്ചി സൈബര്‍ സെല്ലില്‍ നിന്ന്​ അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷന്‍ നല്‍കിയിരുന്നു.

മഥുരയിലെ ചൗക്കി ബംഗാര്‍ ഗ്രാമത്തിലെത്തി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച്‌ ആദ്യം സൂചന ലഭിച്ചിരുന്നില്ല. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെയും

അവരുടെ താവളവും കണ്ടെത്തി. 11-ാം നാള്‍ പുലര്‍ച്ചെ മൂന്നിനാണ് പോലീസ് പ്രതികളുടെ താവളത്തിലെത്തിയത്. മഥുര പോലീസി​െന്‍റ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്​തത്.

സൈബര്‍ തട്ടിപ്പിലും ഹാക്കിങ്ങിലും കുട്ടികള്‍ വരെ രംഗത്തുള്ള നാടാണ് ചൗക്കി ബംഗാറെന്ന്​ പൊലീസ്​ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ള നിരവധി പേര്‍ തട്ടിപ്പ് സംഘത്തിന് കീഴിലുണ്ട്. കേസില്‍ പെട്ടാലും അറസ്​റ്റ്​ ചെയ്യില്ലെന്നാണ്

ഇവരെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് കമ്മിഷന്‍ സംഘത്തലവന്‍ നല്‍കും. കുട്ടികളുടെ പക്കലെല്ലാം നിരവധി സിമ്മുകളുണ്ട്. ഇവര്‍ക്ക് സിമ്മുകള്‍ വിതരണം ചെയ്യാനും ആള്‍ക്കാരുണ്ട്. നിരായുധരായി ഗ്രാമത്തിലേക്ക്

പോലീസ് വാഹനം ചെന്നാല്‍ ഗ്രാമത്തലവനും സംഘവും കടത്തിവിടില്ല. സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ പക്കല്‍ നാടന്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്.

ഇന്‍സ്പെക്​ടര്‍ കെ.എസ്. അരുണ്‍, സീനിയര്‍ സി.പി.ഒ. എസ്. രമേശ്, ഇ.കെ. ഷിഹാബ്, സി.പി.ഒ. പി. അജിത് രാജ്, ആര്‍. അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ ഉത്തര്‍പ്രദേശിലെത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …