Breaking News

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും…

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം നാളെ (ബുധന്‍) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി.

പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം

ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും

ഇത്തവണയും എന്നാണ് സൂചന. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം തന്നെ

ടാബുലേഷനും അതാത് സ്കൂളുകളില്‍ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കി. പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ക്കും വേണ്ട സമയം മാത്രമാണ് എടുത്തത്.

ജൂലൈ 15 ഓടോ പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചതിന് സഹാകമായത് ഇതാണ്. ജൂണ്‍ ആദ്യം

എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പര്‍ മൂല്യനിര്‍ണ്ണം ആരംഭിച്ചപ്പോഴും  പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം ജൂണ്‍ 19 ഓടെ

അവസാനിച്ചു. മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ രണ്ട്

മാസത്തോളമായി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നീണ്ടു. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആയിരുന്നു. അതിനാല്‍ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ പരീക്ഷ വേറെ സ്കൂളുകളില്‍

വച്ചാണ് നടത്തിയത്. അതും കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച്‌ മാത്രമേ പരീക്ഷ നടത്താന്‍ സാധിച്ചിരുന്നുള്ളൂ. സാധാരണ ഗതിയില്‍ ഒരു ലാബില്‍ പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തുന്നത്ര

കുട്ടികളെ കോവിഡ് പ്രോട്ടക്കോള്‍ വച്ച്‌ ഒരേ സമയം പരീക്ഷണ പരീക്ഷ ചെയ്യിക്കാന്‍ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടതിന് കാരണമായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …