Breaking News

ഹാസനില്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു ; 38 കുരങ്ങുകൾ ചത്തു.; നിരവധി കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി തല്ലി…

കര്‍ണാടകയിലെ ഹാസനില്‍ അജ്ഞാതര്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ അരെഹള്ളി ഹൊബ്ലിയിലെ ചൗഡനഹള്ളി

ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം കഴിച്ച്‌ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ഒരു കുരങ്ങ് ചികിത്സയിലാണ്. ദക്ഷിണേന്ത്യയില്‍

കാണപ്പെടുന്ന നാടന്‍ കുരങ്ങുകളെയാണ് സാമൂഹികദ്രോഹികള്‍ വിഷം നല്‍കി കൊന്നത്. വിഷം നല്‍കിയതിന് പുറമെ കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്.

മുറിവേറ്റാണ് കൂടുതല്‍ കുരങ്ങുകളും ചത്തത്. ബുധനാഴ്ച രാത്രി 10.30ഒാടെയാണ് കുരങ്ങുകളുെട ജഡം ചൗഡെഹള്ളി റോഡ് ജങ്ഷനില്‍നിന്നും കണ്ടെത്തിയത്. 15ലധികം

ചാക്കുകളിലായി 50ലധികം കുരങ്ങുകളൊണ് പ്രദേശത്ത് കൊണ്ടുവന്നിട്ടത്. ചാക്കിന് സമീപം കുരങ്ങ് ഇരിക്കുന്നത് കണ്ട ഗ്രാമ പഞ്ചായത്ത് അംഗം തേജസ് മറ്റുള്ളവരെ വിവരം അറിയിച്ച്‌

ചാക്കുകള്‍ അഴിച്ചുനോക്കിയപ്പോഴാണ് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടത്. ചാക്കുകകള്‍ തുറന്ന സമയത്ത് 15ലധികം കുരങ്ങുകള്‍ രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

അഖില കര്‍ണാടക പ്രാണി ദയ സംഘ എന്ന മൃഗ ക്ഷേമ സംഘടന അറിയിച്ചത് അനുസരിച്ച്‌ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയായിരുന്നു. വിഷം നല്‍കിയതിനൊപ്പം ക്രൂരമായി

ആക്രമിച്ചിട്ടുണ്ടെന്നും ഇതാണ് കുരങ്ങുകള്‍ ചാകാന്‍ കാരണമെന്നും  ഹാസന്‍ ഡെപ്യൂട്ടി ഫോറസ്​റ്റ് കണ്‍സര്‍വേറ്റര്‍ ബസവരാജ് പറഞ്ഞു. ബേലൂരില്‍ കുരങ്ങു ശല്യം ഇതുവരെ റിപ്പോര്‍ട്ട്

ചെയ്തിട്ടില്ലെന്നും ഇതിനാല്‍ തന്നെ പുറത്തുനിന്നുള്ളവര്‍ കുരങ്ങുകളെ കൊന്നശേഷം ഇവിടെ കൊണ്ടുവന്നിട്ടതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പൊലീസുമായി സഹകരിച്ച്‌ അസി. ഫോറസ്​റ്റ് കണ്‍സര്‍വേറ്റര്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20,000രൂപ പാരിതോഷികവും അഖില കര്‍ണാടക പ്രാണി ദയ സംഘ സെക്രട്ടറി സുനില്‍ ദുഗരെ പ്രഖ്യാപിച്ചു.

ചത്ത കുരുങ്ങുകളില്‍ കുഞ്ഞുങ്ങള്‍ വരെയുണ്ട്. പ്രദേശവാസികള്‍ ചേര്‍ന്നാണ് കുരങ്ങുകളെ കുഴിച്ചിട്ടത്. പൂക്കളും മറ്റു അര്‍പ്പിച്ചാണ് പ്രദേശവാസികള്‍ കുരങ്ങുകളുടെ അന്ത്യകര്‍മം നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …