Breaking News

പോലീസിന്റെ ക്രൂരത: കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ മത്സ്യവില്പനക്കാരിയുടെ മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ് പോലീസ്…

പാമ്ബുറത്ത് മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച്‌

പാരിപ്പള്ളി പോലീസ് അഴുക്ക് ചാലില്‍ കളഞ്ഞത്.  ‘ഡി’ വിഭാഗത്തില്‍പെട്ട പ്രദേശമാണെങ്കിലും തിരക്കുകള്‍ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്നുവെന്നും ആ സമയത്ത്

പോലീസെത്തി പ്രകോപനം സൃഷ്ടിച്ച്‌ മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നും മേരി പറയുന്നു.

പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് പാത്രത്തില്‍ ഉണ്ടായിരുന്നതെന്നും ആകെ അഞ്ഞൂറ് രൂപയ്ക്ക് മാത്രമേ കച്ചവടം നടന്നൊള്ളു എന്നും മേരി പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണി മുതലുള്ള

അധ്വാനമാണ് പോലീസ് ചവറുകൂനയില്‍ വലിച്ചെറിഞ്ഞത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചതെന്ന്

സമീപവാസികള്‍ പറയുന്നു. ജനമൈത്രി പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി മനുഷ്യത്വ രഹിതമാണെന്നും കോവിഡ് മാനദണ്ഡം

പാലിച്ചില്ല എങ്കില്‍ പിഴ ഈടാക്കമായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രൂപപ്പെടുന്നത്. പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …