Breaking News

കോവിഡ് കേസുകൾ കുത്തനെ കൂടി; മദ്യശാലകൾക്ക് പൂട്ട് വീണു…

കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിലെ മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചു. ജില്ലയില്‍ ബെവ്‌കോയുടെ കീഴിലുള്ള 40 ഔട്ട്ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി.

ടിപിആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍

പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ലോക്ക്ഡൗൺ ഇളവുകള്‍ ബാധകമായ എ, ബി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാത്രമേ മദ്യവില്‍പനശാലകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

ഏതാനും ദിവസങ്ങളായി എറണാകളും ജില്ലയിൽ കോവിഡ് കേസുകൾ കൂടുകയാണ്. 2359 കേസുകളാണ് ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പല പ്രദേശങ്ങളിലും ടിപിആർ വർധിച്ച് എ, ബി കാറ്റഗറി സ്ഥലങ്ങൾ സി കാറ്റഗറിയിലേക്കു മാറി.

അതേസമയം, സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം.

ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …