Breaking News

കോവിഡ് പരിശോധനക്ക് എത്തുന്നവര്‍ക്ക് ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും…

കോവിഡ് പരിശോധന ക്യാമ്ബില്‍ വ്യത്യസ്​തമായ പരിപാടികളുമായി നീലേശ്വരം മര്‍ച്ചന്‍റ്​സ് യൂത്ത് വിങ്. പരിശോധന ക്യാമ്ബില്‍ പങ്കെടുക്കുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് അഞ്ചുപേര്‍ക്ക്​ 1000 രൂപയും അഞ്ചുപേര്‍ക്ക്​ ചിക്കന്‍ ബിരിയാണിയും അഞ്ചുപേര്‍ക്ക്​ ചിക്കന്‍ ബര്‍ഗര്‍

എന്നിവയുമാണ് നല്‍കുന്നത്. ടി.പി.ആര്‍ തിരിച്ചുള്ള കാറ്റഗറിയില്‍ അഞ്ച് ആഴ്​ചയായി ഡി കാറ്റഗറിയില്‍ തുടരുന്ന നീലേശ്വരത്തെ അതില്‍നിന്നും മാറ്റം വരുത്താന്‍ സംയുക്ത മെഗാ കോവിഡ് പരിശോധന ക്യാമ്ബ് നടത്തുകയാണ്.

ആഗസ്​റ്റ്​ രണ്ടിന് നീലേശ്വരം വ്യാപാരഭവനില്‍ 10 മണിമുതല്‍ രണ്ടുമണിവരെയാണ് മെഗാ പരിശോധന ക്യാമ്ബ്. നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമായിരിക്കും

പ്രവേശനം. വാക്​സിന്‍ ഒന്ന്​, രണ്ട്​ ഡോസ് എടുത്തവര്‍ക്കും നേരത്തെ കോവിഡ് ടെസ്​റ്റ്​ ചെയ്​തവര്‍ക്കും പരിശോധന ക്യാമ്ബില്‍ പങ്കെടുക്കാമെന്ന് മര്‍ച്ചന്‍റ്​സ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …