Breaking News

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്​: സ്​ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ ആളെ തിരിച്ചറിഞ്ഞു…

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്‌ കേ​സി​ല്‍ യു​വ​മോ​ര്‍​ച്ച മു​ന്‍​സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സു​നി​ല്‍ നാ​യി​കി​നെ കെ. ​സു​ന്ദ​ര​യു​ടെ മാ​താ​വ്​ തി​രി​ച്ച​റി​ഞ്ഞു. സു​നി​ല്‍ നാ​യി​ക്കാ​ണ്​ ത​നി​ക്ക്​ പ​ണം ന​ല്‍​കി​യ​തെ​ന്ന്​ പ​ണം കൈ​പ്പ​റ്റി​യ സു​ന്ദ​ര​യു​ടെ അ​മ്മ ബേ​ഡ്‌​ജി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട്​ വ്യ​ക്​​ത​മാ​ക്കി.

ബേ​ഡ്​​ജി, സ​ഹോ​ദ​രി​യു​ടെ മ​കന്റെ ഭാ​ര്യ അ​നു​ശ്രീ എ​ന്നി​വ​രെ ഒ​ന്നി​ച്ചി​രു​ത്തി​യാ​ണ്​ ചോ​ദ്യം ചെ​യ്​​ത​ത്. അ​തേ​സ​മ​യം സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ന്ന കെ. ​സു​ന്ദ​ര​യു​ടെ മൊ​ഴി സു​നി​ല്‍ നാ​യി​ക്‌ നി​ഷേ​ധി​ച്ചു.

വാ​ണി​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി സു​നി​ല്‍ നാ​യി​ക്കാ​ണ്‌ പ​ണം ന​ല്‍​കി​യ​തെ​ന്ന്‌ ബേ​ഡ്‌​ജി വ്യ​ക്ത​മാ​ക്കി. സം​ഭ​വ സ​മ​യ​ത്ത്‌ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​നു​ശ്രീ​യും സു​നി​ല്‍ നാ​യി​കി​നെ തി​രി​ച്ച​റി​ഞ്ഞു. ഇ​രു​വ​രും

നേ​ര​ത്തെ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി ആ​വ​ര്‍​ത്തി​ച്ചു. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച്​ സം​ഘ​ത്തി​െന്‍റ ചോ​ദ്യം ചെ​യ്യ​ല്‍ ര​ണ്ട്‌ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വാ​ണി​ന​ഗ​റി​ലെ വീ​ട്ടി​ല്‍​നി​ന്ന്‌ പൊ​ലീ​സ്‌ ജീ​പ്പി​

ലാ​ണ്‌ സു​ന്ദ​ര​യു​ടെ അ​മ്മ​യെ​യും ബ​ന്ധു​വി​നെ​യും ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച്‌ ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച​ത്‌. സു​നി​ല്‍ നാ​യി​കി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടാ​കും എ​ന്നാ​ണ്​ ക്രൈം ​ബ്രാ​ഞ്ച്​ ന​ല്‍​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം എ​സ്.​എ​സ്.​എ​സ്.​ടി വ​കു​പ്പു പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ള്‍ ഇ​പ്പോ​ഴും ചേ​ര്‍​ത്തി​ട്ടി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​ലീ​സ്​ കെ. ​സു​രേ​ന്ദ്ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന്​ നേ​ര​ത്തേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. കൂ​ടു​ത​ല്‍ പേ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. നി​ല​വി​ല്‍ കോ​ഴ ന​ല്‍​കി തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ്​ സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്‌.

സു​ന്ദ​ര​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ത​ട​ങ്ക​ലി​ല്‍ വെ​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ്‌ സൂ​ച​ന. പൊ​ലീ​സ്‌ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്‌. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രാ​തി​ക്കാ​ര​നാ​യ

സി.​പി.​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മ​ഞ്ചേ​ശ്വ​ര​െ​ത്ത എ​ല്‍.​​ഡി.​​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​വി. ര​മേ​ശ​ന്‍ നേ​ര​ത്തേ അ​തൃ​പ്​​തി അ​റി​യി​ച്ചി​രു​ന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …