Breaking News

നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ ചെലവ് കൂടാൻ പോകുന്നു; എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്നു…

ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണിന്ന്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ നിരക്കുകൾ ഉയർത്തുമ്പോൾ അത് രാജ്യത്തെ ഓരോ വീട്ടിലും ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്.

എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി.

60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയും പ്ലാൻ നിരക്കുകൾ ഉയർത്താനുള്ള തീരുമാനത്തിലാണ്.

മഹാരാഷ്ട്രയിലും ഗുജറാത്തിലും 28 ദിവസത്തേക്കുള്ള 49 രൂപയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തേക്കാക്കി വെട്ടിക്കുറച്ചു. ഇതോടെ വിഐ ഉപഭോക്താക്കൾ 28 ദിവസത്തെ പ്ലാനിനായി 79 രൂപ നൽകേണ്ടി വരും.

എജിആർ കുടിശിക അടച്ച് തീർക്കാനുള്ള വഴികളാണ് മൊബൈൽ കമ്പനികൾ തേടുന്നത്. വോഡഫോൺ ഐഡിയ 9,000 കോടിയും എയർടെൽ 4100 കോടി രൂപയും അടക്കേണ്ടതുണ്ട്.

നിരക്ക് വർധിപ്പിച്ചാൽ ഉപഭോക്താവിൽ നിന്ന് കമ്പനികൾക്കുള്ള ശരാശരി വരുമാനം ഉയരുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …