ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. എല്ലാ കടകളും എല്ലാ ദിവസവും എല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, വ്യാപാര മേഖലയ്ക്ക് മാത്രം
ബാധകമായ അശാസ്ത്രീയമായ ടി.പി.ആര്‍, എ.ബി.സി.ഡി മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വ്യാപാരികള്‍ക്ക് അടിയന്തര സാമ്ബത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍
നടക്കുന്ന സംസ്ഥാന – ജില്ലാ നേതാക്കളുടെ ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സമരം. കൊവിഡിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വ്യാപാരികള്‍ക്ക് 10 ലക്ഷം വീതം
അടിയന്തര സാമ്ബത്തിക സഹായം നല്‍കണമെന്ന് രാമന്‍കുളങ്ങരയില്‍ നടന്ന പന്തം കൊളുത്തി പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറി ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു.