Breaking News

ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഭാരതം; ചൈനീസ് സ്വാധീനമുള‌ള മേഖലകളിലേക്ക് നാല് യുദ്ധകപ്പലുകളുമായി ഇന്ത്യന്‍ നാവികസേന…

രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന അധിനിവേശത്തിനും കടന്നുകയറ്റത്തിനും മറുപടിയുമായി ഇന്ത്യ. ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ

സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ.  ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ നാവികസേനയെ അയക്കാന്‍ ഒരുങ്ങുകയാണ്.

ചൈനയുടെ അധിനിവേശ ശ്രമത്തെ ശക്തമായി ചെറുക്കാന്‍ ഇനി ഇന്ത്യയുമുണ്ടാകുമെന്ന് വ്യക്തമായ സൂചനയാണ്

ഇന്ത്യ നല്‍കുന്നത്. ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ അയക്കുക. ഒരു ഗൈഡന്‍സ് മിസൈല്‍ പ്രതിരോധ സംവിധാനം, ഒരു മിസൈല്‍ ഫ്രിഗൈറ്റ് എന്നിവയടങ്ങിയ നാല്

യുദ്ധകപ്പലുകളാണ് ഇന്ത്യ ചൈനീസ് ഭീഷണിയുളളയിടങ്ങളില്‍ വിന്യസിക്കുക. തെക്കു കിഴക്കന്‍ ഏഷ്യ, ദക്ഷിണ ചൈനാ കടല്‍, പടിഞ്ഞാറന്‍ പസഫിക് ഭാഗങ്ങളില്‍ ഇന്ത്യന്‍ നാവിക സേനാ കപ്പല്‍

വിന്യസിക്കും. പ്രധാനമായും അമേരിക്കയുമായി ചൈനയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭാഗമാണ് ദക്ഷിണ ചൈനാ കടല്‍ മേഖല

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …