കുട്ടികള്‍ക്കുള്ള ഇന്‍സ്റ്റഗ്രാം പതിപ്പുകള്‍ ഇറക്കാനുള്ള തീരുമാനത്തിനെതിരായ എതിര്‍പ്പുകള്‍ പരിഗണിക്കാതെ, തീരുമാനവുമായി ഫേസ്ബുക്ക് മുന്നോട്ട് പോകുന്നു. സാമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഈ പദ്ധതി നിര്‍ത്തിയിരുന്നത്.
കുട്ടികള്‍ക്ക് അവരവരുടെ പ്രായത്തിനനുസരിച്ചുള്ളതും, രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഉള്ളടക്കമുള്ള ഇന്‍സ്റ്റാഗ്രാം പതിപ്പ് നല്‍കുന്നതാണ് ഈ സാഹചര്യത്തില്‍ ഏറ്റവും ഉത്തമമെന്നു കരുതുന്നതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് പവ്നി ദിവാന്‍ജി പറഞ്ഞു.
പതിമൂന്ന് വയസില്‍ താഴെയുള്ള മിക്ക കുട്ടികളും ഇപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഇന്‍സ്റ്റാഗ്രാം മുതലായ സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇങ്ങനെ കയറുന്നവര്‍ക്ക്
മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ള പോസ്റ്റുകളായിരിക്കും ലഭിക്കുക എന്നും പവ്നി വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇങ്ങനെ കയറുന്ന കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാഹചര്യം വളരെ കൂടുതലാണെന്നും
അത് ഒഴിവാക്കാനുള്ള മാര്‍ഗം അവര്‍ക്ക് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ നല്‍കുന്നതാണെന്നും പവ്നി അഭിപ്രായപ്പെട്ടു. നിലവില്‍ 13 വയസിനു താഴെയുള്ളവര്‍ക്ക് ഫേസ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല.