സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകള്‍ തുറക്കും. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബവ്‌റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും തുറക്കുന്നത്.
രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല.
ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍
ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തന സമയം സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് എക്‌സൈസ് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY