ഒളിമ്ബിക്സ് പുരുഷ ഫുട്ബോളില്‍ ബ്രസീലിന് വീണ്ടും സ്വര്‍ണം. സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്രസീല്‍ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ്
ബ്രസീല്‍ ഒളിമ്ബിക്സ് ഫുട്ബോളില്‍ സ്വര്‍ണം നേടുന്നത്. 2016 റിയോ ഒളിമ്ബിക്സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്. ആദ്യ പകുതി അവസാനിരിക്കേ മാതേവ്യൂസ് നേടിയ ഗോളിലാണ് ബ്രസീല്‍ മുന്നില്‍ കയറിയത്.
61-ാം മിനിറ്റില്‍ ഒയര്‍സബലിന്റെ ഗോളില്‍ സ്പെയിന് ഒപ്പമെത്തി. നിശ്ചിത സമയത്ത് മറ്റുഗോളുകള്‍ ഒന്നും പിറന്നില്ല. പിന്നീട് എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ 108-ാം മിനിറ്റില്‍ മാല്‍ക്കോമാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ഇതോടെ ബ്രസീല്‍ വിജയമുറപ്പിച്ചു