വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ശനിയും ഞായറും കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. ശനിയാഴ്ച വിവിധ ജില്ലയില്‍ എസ്സി ഡെവലപ്മെന്റ് ഓഫീസര്‍ ഗ്രേഡ് രണ്ട്,
ജില്ലാ മാനേജര്‍ പിഎസ്സി പരീക്ഷയും ഞായറാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് പ്രവേശന പരീക്ഷയുമാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നും
റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും പരീക്ഷാകേന്ദ്രങ്ങളിലേക്ക് ബസുണ്ടാകും. “Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെ സീറ്റ് റിസര്‍വ് ചെയ്യാം. വിവരങ്ങള്‍ക്ക്: www.online.keralartc.com.