വലിയ ഡിസ്‌ക്കൗണ്ടോടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് ഒരുങ്ങി ഷവോമി. 2021 ഓഗസ്റ്റ് 9 വരെയാണ് ഈ ഓഫർ. വില്‍പ്പനയ്ക്കിടെ, സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് വെയറബിള്‍സ്, ലൈഫ്‌സ്‌റ്റൈല്‍ ഗാഡ്‌ജെറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഷവോമി ഉല്‍പ്പന്നങ്ങള്‍
ഡിസ്‌ക്കൗണ്ടോടെ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എംഐ 11 എക്‌സ്, എം 11 ലൈറ്റ് എന്നിവയാണ് വില്‍പ്പനയുടെ രണ്ട് പ്രധാന ആകര്‍ഷണങ്ങള്‍, ഇവ രണ്ടും ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടോടെ ലഭ്യമായിരിക്കും.
എംഐ 11 ലൈറ്റ് ഇതിനകം തന്നെ രാജ്യത്ത് മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ഈ സ്വാതന്ത്ര്യദിന വില്‍പ്പനയില്‍ ഇത് 20,499 രൂപയ്ക്ക് വാങ്ങാം. 21,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ അടിസ്ഥാന വേരിയന്റാണ് ഈ
വിലയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഷവോമി ഇന്ത്യയില്‍ എംഐ 11 ലൈറ്റ് 4ജി നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്, പിന്നീടത് കമ്ബനി നിരസിച്ചിരുന്നു.