Breaking News

നടി ആക്രമണ കേസ്; വിസ്താരത്തിന് കാവ്യ മാധവന്‍ ഹാജരായി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കാ​വ്യ മാ​ധ​വ​ന്‍ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ കാ​വ്യ കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ന് വി​സ്താ​രം ന​ട​ന്നി​രു​ന്നി​ല്ല.

ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​ണ് ന​ട​ന്‍ ദി​ലീ​പ്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുന്‍പ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന കടയിലെത്തിയതായും കുറ്റപത്രത്തിലുണ്ട്.

സുനില്‍കുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നില്‍ ദിലീപിന്‍റെ ഗൂഡാലോചനയെന്ന പ്രോസിക്യൂഷന്‍ വാദം എന്നീ വിവരങ്ങളിലാകും കാവ്യ മാധവനെ കോടതി വിസ്തരിക്കുക.

മു​ന്നൂ​റോ​ളം സാ​ക്ഷി​ക​ളു​ള്ള കേ​സി​ല്‍ ഇ​തു​വ​രെ പ​കു​തി​യോ​ളം പേ​രു​ടെ വി​സ്താ​ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി​യോ​ട് ആ​റു​മാ​സം കൂ​ടി സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2017 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്.​

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …