Breaking News

രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്സിന് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കി സംസ്ഥാന സാക്ഷരതാ മിഷന്‍…

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അറിയിച്ചു.

2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുന്ന 100 ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. കൊവിഡ് മഹാമാരി മൂലം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക്

ആശ്വാസമേകുന്നതിനായാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. നാലാംതരം തുല്യതാകോഴ്സില്‍ പഠിക്കുന്നവര്‍ക്ക് 1000 രൂപ വീതം നാല് മാസവും ഏഴാം തരത്തിന് 1000 രൂപ വീതം എട്ട് മാസവും പത്താംതരത്തിന് 1000 രൂപ വീതം പത്ത് മാസവും

ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്ക് 1250 രൂപ വീതം പത്ത് മാസവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. 2018 മുതലാണ് ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. മുന്‍പ് രണ്ട് ബച്ചുകളിലായി 158 ട്രാന്‍സ്ജന്‍ഡര്‍

പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്.

ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ ആരംഭിച്ച സമന്വയ പദ്ധതിയിലെ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിനുള്ള തുക ഓരോ വര്‍ഷവും സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തുടങ്ങിയതോടെ കൂടുതല്‍ ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് പഠനത്തില്‍ സജീവമാകാന്‍ അവസരമുണ്ടായി.

ഇതിനോടകം 39 പേര്‍ പത്താംതരം തുല്യതകോഴ്സും 18 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സും വിജയിച്ചു. ഇത്തവണ 37 പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി. 8 ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പത്താം തരം തുല്യതാ പരീക്ഷയെഴുതുമെന്നും ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …