Breaking News

തലസ്ഥാനത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു; രണ്ടു വയസ്സുകാരന് പൊള്ളലേറ്റു…

തിരുവല്ലത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. ഹേന മോഹന്‍ (60), മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. നീതുവിന്റെ രണ്ടു വയസ്സുള്ള മകന് കൈകയ്ക്ക് പൊള്ളലേറ്റു.

കുട്ടിയ്ക്ക് കാര്യമായ പ്രശ്‌നങ്ങളില്ല.  ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ എര്‍ത്ത് കമ്ബിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. ഉച്ചയോടെ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണ് രണ്ടു പേര്‍ മുറ്റത്ത് കിടക്കുന്നത് കണ്ടത്.

ഒരാളുടെ ദേഹത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഷോക്കേറ്റതാണെന്ന് വ്യക്തമായി. അയല്‍വാസികളെ വിളിച്ചുകൂട്ടി മുളങ്കമ്ബ് കൊണ്ട് വൈദ്യുതിബന്ധം വേര്‍പെടുത്തി. പോലീസിനെ വിളിച്ച്‌ ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍

രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെ എര്‍ത്ത് കമ്ബിയില്‍ നിന്ന് ഷോക്കേറ്റിരിക്കാമെന്നും ഇതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയും മുത്തശ്ശിയും

മരിച്ചതെന്നുമാണ് കരുതുന്നത്. ഷോക്കേറ്റ് തന്നെയാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസും പറയുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …