രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 32,937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 417 പേര് കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 4,31,642 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 35,909 പേര് സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,22,25,513 ആയി. ഇതുവരെ 3,14,11,924 കോടി പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 3,81,947 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം 17,43,114 ഡോസ് വാക്സിന് വിതരണം ചെയ്തു. ഇത് വരെ 54,58,57,108 ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.