താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചതോടെ യുപിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍.
പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം. സഹരണ്‍പൂരിലെ ഇസ്ലാമിക ഭൂരിപക്ഷ മേഖലയായ ദിയോബന്ദിലാണ് പുതിയ സ്‌ക്വാഡ് രൂപീകരിക്കുന്നത്.
യോഗിയുടെ മാധ്യമ ഉപദേഷ്ടാവായ ശലഭ് മണി ത്രിപാതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം ഭീകരതയെയും, ഭീകരരെയും സംരക്ഷിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
നഗരത്തില്‍ ഭീകര വിരുഗദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനം ഉള്‍പ്പെടെ സ്ഥാപിക്കും. 2,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി സര്‍ക്കാര്‍ ഉടന്‍ ഭൂമിയേറ്റെടുക്കും. നിലവില്‍ ലക്‌നൗവില്‍ മാത്രമാണ് ഭീകര വിരുദ്ധ സ്‌ക്വാഡിന് ആസ്ഥാനമുള്ളത്. ദിയോബന്ദില്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത് വഴി സംസ്ഥാനത്ത് ഭീകരവാദം വളര്‍ത്താനുദ്ദേശിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.