സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡിന്റെയും ഓണക്കിറ്റിന്റെറയും വിതരണോദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത
ഒരാള്‍ പോലുമുണ്ടാകരുതെന്നാണ് സര്‍ക്കാറിെന്റ നയമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെറ ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് അതിവേഗത്തില്‍ അവ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹികനീതി വകുപ്പിന് കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായുള്ള റേഷന്‍ കാര്‍ഡ് വിതരണമാണ് നടത്തിയത്. മന്ത്രി വി. ശിവന്‍കുട്ടി അധ്യ
ക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന്,
സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി. സുഭാഷ്കുമാര്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ എം. ഷൈനി മോള് തുടങ്ങിയവര്‍ പങ്കെടുത്തു.