എഫ്സി ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയ ലയണൽ മെസിയുടെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം ആരാധകരുടെ കണ്ണുകളും നിറച്ചിരുന്നു. എന്നാൽ ലയണൽ മെസി തന്റെ കണ്ണുനീർ തുടയ്ക്കാൻ ഉപയോഗിച്ച ടിഷ്യു ഒരു മില്യൺ ഡോളറിന്
(ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ട്. ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള മെസിയുടെ മാറ്റം
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. വിടവാങ്ങൽ പ്രസംഗത്തിൽ, ക്ലബ് വിടുന്നതിന്റെ വിഷമം പ്രകടിപ്പിച്ച മെസിക്ക് തന്റെ കണ്ണുനീർ
അടക്കാനാകാതെ വന്നപ്പോൾ, ഭാര്യ അന്റോണെല്ല കണ്ണുനീർ തുടയ്ക്കാൻ ഒരു ടിഷ്യു പേപ്പർ നൽകിയിരുന്നു.
കംപ്ലീറ്റ് സ്പോർട്സ് റിപ്പോർട്ട് അനുസരിച്ച് അതേ പത്രസമ്മേളനത്തിന്റെ മുൻ നിരയിൽ ഇരുന്ന ഒരാൾ മെസി കളഞ്ഞ ടിഷ്യു പേപ്പർ എടുത്തു. റോജക്ഡെയ്‌ലി റിപ്പോർട്ട് പ്രകാരം മൈക്കെഡുവോയിൽ ടിഷ്യു
ലേലത്തിന് വച്ച വ്യക്തി, ടിഷ്യുവിൽ മെസിയുടെ ജനിതക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതുവഴി മെസിയെ പോലുള്ള ഒരു ഫുട്ബോൾ കളിക്കാരനെ ക്ലോൺ ചെയ്യാൻ സാധിക്കുമെന്നും അവകാശപ്പെടുന്നു.