പന്തിപ്പോയില്‍ ബപ്പനംമലയിലെ അംബേദ്കര്‍ കാട്ടുനായ്ക്ക കോളനിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ദേവകി(54)യാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
ദേവകി കിടന്നിരുന്ന മുറിക്കുള്ളിലാണ് അഗ്നിബാധയുണ്ടായത്. അയല്‍വാസികളാണ് ആദ്യം തീ കണ്ട്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും 90 ശതമാനത്തിലധികം പൊള്ളലേറ്റ ദേവകി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
വീടിന്റെ അകത്തെ മുറിയില്‍ മകന്‍ ഷാജിയും രണ്ട് മക്കളും കിടന്നുറങ്ങുന്നുണ്ടായിരുന്നു. അപകടം ഇവര്‍ അറിഞ്ഞില്ലായിരുന്നുവെന്നും ഷാജിയുടെ ഭാര്യ അയല്‍പക്കത്തെ
വീട്ടിലായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. പടിഞ്ഞാറത്തറ പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച ദേവകി ഏറെ കാലമായി മകനോടപ്പമാണ് താമസം
NEWS 22 TRUTH . EQUALITY . FRATERNITY