സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ വാക്സിനേഷന്‍ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരില്‍
ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്ബര്‍ക്ക വ്യാപനം കണക്കിലെടുത്ത് സമ്ബര്‍ക്ക
പട്ടിക തയാറാക്കല്‍ കര്‍ശനമാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാല്‍ മാനദണ്ഡങ്ങളിലെ വീഴ്ച അനുവദിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി.
NEWS 22 TRUTH . EQUALITY . FRATERNITY