Breaking News

പുതിയ വാഹനം പൊളിക്കല്‍ നയം, കോടികളുടെ നിക്ഷേപം പ്രതീക്ഷിച്ച്‌ കേന്ദ്രസര്‍ക്കാര്‍…

രാജ്യത്തെ പുതിയ വാഹന പൊളിക്കല്‍ നയത്തിന്റെ ഭാഗമായി “മെറ്റീരിയല്‍ റീസൈക്ലിങ്” ബിസ്നസിലേക്ക് പതിനായിരം കോടിയുടെ നിക്ഷേപം വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നത്.

രാജ്യത്തെ വാഹനപ്പെരുപ്പത്തിന്റെ കണക്കുകളിലേക്ക് കണ്ണോടിച്ചാല്‍ കുറഞ്ഞത് ഏകദേശം 15,000 – 30,000 കോടി രൂപയുടെ നിക്ഷേപം വന്നേക്കും. ഇന്ത്യയില്‍ നിലവില്‍ മരണാസന്നരായ 2.14 കോടി വാഹനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്.

ഓരോ വര്‍ഷവും ഈ എണ്ണം അധികരിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മെറ്റീരിയല്‍ റീസൈക്ളിങ് മാറുന്നതിലേക്കാണ് നയം വിരല്‍ ചൂണ്ടുന്നത്.

പൊളിനയം അഥവാ വെഹിക്കിള്‍ സ്ക്രാപ്പിങ് പോളിസി പ്രകാരം വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് ആയുസ്സ്. ഈ കാലാവധി കഴിഞ്ഞാല്‍ വാഹനം പാടേ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ല.

വാഹനങ്ങള്‍ ഫിറ്റ്നസ് സെന്ററില്‍ എത്തിച്ച്‌ ആരോഗ്യം പരിശോധിക്കാം. അതില്‍ പരാജയപ്പെട്ടാല്‍ പൊളിക്കാന്‍ കൊടുത്തേ മതിയാകൂ. ഇത്തരം ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍

ആന്‍ഡ് സ്ക്രാപ്പിങ് സെന്റര്‍ (വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധനാ കേന്ദ്രവും പൊളിക്കല്‍ കേന്ദ്രവും) എല്ലാ ജില്ലകളിലും ഒന്നെങ്കിലും വരുന്നതാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …