സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ന്ന് ഇടുക്കി എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത
മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വ്യാഴാഴ്ച്ച ഇടുക്കി ജില്ലയിലും, വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയും ഇടുക്കിക്ക് പുറമെ എറണാകുളം
ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.