Breaking News

ചരിത്രത്തിലിടം നേടി പുലിക്കളിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍..

ചരിത്രത്തില്‍ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത.

മിസ്​റ്റര്‍ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീണ്‍നാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്.

21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വര്‍ഷം മുമ്ബാണ് പുരുഷനായി മാറിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബില്‍ഡറായ പ്രവീണിന് പുലിച്ചുവടുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനായെന്ന് സംഘാടകര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …