Breaking News

സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍…

സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

അറിയിച്ചു. പ്രതികള്‍കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ആലനഹള്ളി പൊലീസ് പറഞ്ഞു. 22 വയസ്സുകാരി എംബിഎ വിദ്യാര്‍ഥിനിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയായത്.

പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത് ലേ ഔടിലാണ് സംഭവം. സംഘം മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ച്‌ അവശനാക്കിയ ശേഷം യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അജ്ഞാതരായ അഞ്ചുപേര്‍കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അക്രമി സംഘത്തിനായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …