Breaking News

സുല്‍ത്താന്‍പൂരിന്‍റെ പേരുമാറ്റാന്‍ യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെ പേരുമാറ്റം തകൃതിയില്‍ പുരോഗമിക്കുന്നു .

മിയാഗഞ്ച്​, അലിഗഢ്​ നഗരങ്ങള്‍ക്ക്​ പിന്നാലെ സുല്‍ത്താന്‍പൂരിന്‍റെയും പേരുമാറ്റാനൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍. സുല്‍ത്താന്‍പൂരിനെ ‘കുശ്​ ഭവന്‍പുര്‍’ എന്ന പേരിലാക്കാനാണ് നീക്കം.മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്​സഭ മണ്ഡലമാണ്​ സുല്‍ത്താന്‍പൂര്‍.

പുരാണത്തിലെ രാമന്‍റെ പുത്രന്‍റെ പേരാണ്​ കുശന്‍. പേരുമാറ്റം സംബന്ധിച്ച്‌​ നിര്‍ദേശം സംസ്​ഥാന സര്‍ക്കാറിന്​ അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ അറിയിച്ചു.

അതെ സമയം ലാംഭുവയിലെ (സുല്‍ത്താന്‍പൂര്‍) എം.എല്‍.എയായ ദേവമണി ദ്വിവേദി നിയമസഭയില്‍ പേരുമാറ്റ വിഷയം ഉന്നയിച്ചിരുന്നു. പേരുമാറ്റം അഗീകരിച്ചാല്‍ യു.പിയില്‍ യോഗി ഭരണകൂടം പേരുമാറ്റുന്ന മൂന്നാമത്തെ നഗരമാകും സുല്‍ത്താന്‍പൂര്‍. നേരത്തേ, അലഹാബാദിനെ ​പ്രയാഗ്​രാജെന്നും ഫൈസാബാദിനെ ​അയോധ്യയെന്നും മാറ്റിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …