Breaking News

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ഗ്രൂപ്പ് ഘട്ടത്തില്‍ വമ്ബന്‍ പോരാട്ടങ്ങള്‍…

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്ബന്‍ പോരാട്ടങ്ങള്‍. പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഓരോ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ബയേണ്‍ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും ശ്രദ്ധേയമായി.

സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും വീണ്ടും നേര്‍ക്കുനേര്‍ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍

സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനിടെയാണ് ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ക്രമം തീരുമാനിക്കപ്പെടുന്നത്. ഇംഗ്ലീഷ് ചാമ്ബ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ആര്‍ ബി ലെയ്പ്സിഗ്, ക്ലബ് ബ്രുജ് ടീമുകളും ഗ്രൂപ്പ്‌ എയില്‍ ഏറ്റുമുട്ടും. മുന്‍ ചാമ്ബ്യന്മാരായ ലിവര്‍പൂളിനും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.

ഗ്രൂപ്പില്‍ കരുത്തരായ അത്ലാന്റിക്കോ മാഡ്രിഡ്, എ സി മിലാന്‍, പോര്‍ട്ടോ ടീമുകളാണ് എതിരാളികള്‍. ബാഴ്സലോണയും ബയേണ്‍ മ്യുണിക്കും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ഗ്രൂപ്പ്‌ ഘട്ടത്തിലെ സവിശേഷതയാണ്.

കഴിഞ്ഞ തവണ ബയേണിന് മുന്നില്‍ 2-8ന് തകര്‍ന്നടിഞ്ഞതിന്റെ നാണക്കേട് ഇനിയും ബാഴ്സയ്ക്ക് മാറിയിട്ടില്ല. റയല്‍ മാഡ്രിഡിനൊപ്പം ഗ്രൂപ്പ് ഡിയില്‍ ഇന്റര്‍ മിലാന്‍, ഷാക്തര്‍ ടീമുകള്‍ക്ക് പുറമെ അരങ്ങേറ്റക്കാരായ മോള്‍ഡോവന്‍ ക്ലബ് ഷെരീഫും ഇടം പിടിച്ചു.

നിലവിലെ ജേതാക്കളായ ചെല്‍സിയുടെ ഗ്രൂപ്പ് എച്ചില്‍ യുവന്റസ്, സെനിത്, മല്‍മോ എന്നിവരാണ് എതിരാളികള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരതമ്യേന ഭേദപ്പെട്ട എതിരാളികളെയാണ് ലഭിച്ചത്.

യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാറയലിന് പുറമെ അറ്റ്ലാന്റ, യങ്‌ ബോയ്സ് ടീമുകളാണ് യുണൈറ്റഡ് നേരിടേണ്ടത്. ഗ്രൂപ്പ് സിയില്‍ സ്പോര്‍ട്ടിംഗ് സിപി, ബൊറുസിയ ഡോര്‍ടുമുണ്ട്,അയാക്സ്,

ബെസിക്താസ് ടീമുകളും ഗ്രൂപ്പ്‌ ജിയില്‍ ലില്ലെ, സെവിയ്യ, എഫ് സി സാല്‍സ്ബാര്‍ഗ്, വേള്‍ഫ്‌സ്ബര്‍ഗ് ക്ലബ്ബുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അടുത്ത മാസം 14നാണ് ഗ്രൂപ്പ് ഘട്ടം ആരംഭിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …