കുട്ടികള്‍ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഒക്ടോബര്‍ ആദ്യം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.12-18 പ്രായപരിധിയിലുള്ളത് 12 കോടിയോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡി വാക്സീന്‍ 12നു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാമെന്ന ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചിരുന്നു.
ഇന്ത്യയില്‍ ഒരു ശതമാനത്തോളം കുട്ടികള്‍ മറ്റ് ആരോഗ്യപ്രശ്നം ഉള്ളവരാണ് അവര്‍ക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ക്കു മുന്‍ഗണന നല്‍കിയാണോ ആദ്യം വാക്സീന്‍ നല്‍കേണ്ടതെന്ന് ആലോചിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ തേടിയിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.