ടണ്‍ കണക്കിന് തക്കാളികള്‍ റോഡില്‍ തള്ളി നാസികിലെ കര്‍ഷകരുടെ പ്രതിഷേധം. തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിനാലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ മുന്നോട്ട് വന്നത്.
സംസ്ഥാന സര്‍കാരിന്റെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഹോള്‍സെയില്‍ മാര്‍കെറ്റില്‍ കിലോ തക്കാളിക്ക് 13 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 65 ശതമാനം ഇടിഞ്ഞാണ് 4.5 രൂപയായി കുറഞ്ഞത്. നാസികില്‍ 10 ലക്ഷം കര്‍ഷകരാണ് തക്കാളി ഉത്പാദിക്കുന്നത്.
രാജ്യത്തെ 20% തക്കാളിയും നാസികില്‍ നിന്നാണ് നടക്കുന്നത്.
നിരവധി മാര്കെറ്റുകള്ക്കടുത്തുള്ള റോഡുകളിലാണ് വിളവെടുത്ത തക്കാളികള്‍ കൊട്ടി കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഒരു കിലോ തക്കാളി ഉത്പാദിപ്പിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും ചെലവ് വരുമെന്നും മാര്കെറ്റിലേക്ക് എത്തിക്കുന്ന വാഹനചെലവ് വേറെയുമാവുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഇത്രയും ചെറിയ വിലയാണെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും കര്‍ഷകര്‍ പറയുന്നു.