തന്നെ 36 ദിവസം പീഡനത്തിന് ഇരയാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി പോക്സോ കേസില്‍ ജാമ്യം ലഭിച്ച പതിനെട്ടുകാരന്‍ ശ്രീനാഥ്. പെണ്‍കുട്ടിയുടെ
വാക്ക് മാത്രം കേട്ട് പോലീസ് തന്നെ ഉള്ളിലടക്കുക ആയിരുന്നു എന്ന് പോക്സോ കേസില്‍ ഡിഎന്‍എ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് പറഞ്ഞു.
18 കാരനായ ശ്രീനാഥ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 35 ദിവസമാണ് പീഡന കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത്.
ഒടുവില്‍ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് 18 കാരന് മഞ്ചേരി പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊടിയ മാനസിക പീഡനം ആണ് ഈ ദിവസങ്ങളില്‍ ഉണ്ടായത് എന്ന് ശ്രീനാഥ് പറയുന്നു.
സ്‌ക്കൂളില്‍ നിന്ന് കണ്ട് പരിചയം മാത്രം ഉള്ള തനിക്കെതിരെ എന്തുകൊണ്ടാണ് പീഡന കുറ്റം ആരോപിച്ചതെന്ന് അറിയില്ല എന്നും ശ്രീനാഥ് പറഞ്ഞു.
‘പെണ്‍കുട്ടിയുടെ കുടുംബം മറ്റാരെയോ രക്ഷിക്കാന്‍ ശ്രമിക്കുക ആണെന്ന് കരുതേണ്ടി വരുമെന്ന് ശ്രീനാഥിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു.’ ഇപ്പൊ നടന്നതെല്ലാം കാണുമ്പോള്‍ അങ്ങനെ ആണ് തോന്നുന്നത്.
ഞങ്ങള്‍ക്ക് ആരെയും സംശയം ഒന്നും പറയാന്‍ ആകില്ല. പക്ഷേ ഇവര്‍ ആരെയോ രക്ഷിക്കാന്‍ ആണ് ഇത് ചെയ്തത് എന്ന് തോന്നുന്നു. ഈ ദിവസം കൊണ്ട് ഞങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ട്. എല്ലാം പ്രശ്നത്തില്‍ ആയി.
ഇതിനെല്ലാം നഷ്ടപരിഹാരം വേണം. അത് കിട്ടിയേ തീരൂ. എന്റെ കുട്ടിക്ക് ഇതില്‍ ഒരു ബന്ധവും ഇല്ല. ഇവിടെ വന്ന പോലീസ് അടുത്ത വീട്ടിലെ ഒരു ബൈക്കിന്റെ ഫോട്ടോ എടുത്ത് കുട്ടിക്ക് അയച്ച് കൊടുത്തു.
അപ്പൊള്‍ കുട്ടി പറഞ്ഞു, ഇത് തന്നെ ആണ് ബൈക്ക്. ഇവന്‍ ആ ബൈക്ക് തൊട്ടിട്ടു പോലും ഇല്ല. ‘ അമ്മ ശ്രീമതി പറഞ്ഞു. ഈ ദിവസങ്ങളില്‍ അനുഭവിച്ച മനോവിഷമവും അപമാനവും അത്രയേറെ ആണ്.
മാനനഷ്ടത്തിന് പകരമായി നഷ്ടപരിഹാരം തേടും. നിയമപരമായി മുന്നോട്ട് പോകും. ‘ ഇത്ര പ്രായമെ അവന് ആയിട്ടുള്ളൂ. ഇതില്‍ അവനെ കുടുക്കിയതിന് മാനനഷ്ടത്തിന് അവര്‍
സമാധാനം പറയണം. അതിന് ഏത് അറ്റം വരെയും പോകും. ‘അമ്മാവന്‍ സുരേഷ് പറഞ്ഞു.