Breaking News

ബ്ലാക്ക് ഫംഗസ് ബാധയേറ്റ് സംസ്ഥാനത്ത് 21 പേര്‍ മരണപ്പെട്ടു; രോഗം ബാധിച്ചത് 110 പേർക്ക്…

സംസ്ഥാനത്ത് കൊവിഡ് അനുബന്ധ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച്‌ 21 പേര്‍ മരണപ്പെട്ടതായ് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ബാധ ഉണ്ടായത് 110 പേര്‍ക്കാണ്.

തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച്‌ മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു. ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച 110 പേരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേര്‍

ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണ് കൊവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ ആശുപത്രി

ഐസിയു, വെന്റിലേറ്റര്‍ മേഖലകളില്‍ അണുനശീകരണം കര്‍ശനമാക്കാന്‍ ബ്ലാക്ക്ഫംഗസ് ബാധയെത്തുടര്‍ന്ന് നിര്‍ദേശം നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …