കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം
പിടികൂടിയത്. സ്വര്‍ണ മിശ്രിതം പാന്റിനുള്ളില്‍ പൂശി അതിനു മുകളില്‍ തുണി തുന്നിചേര്‍ത്താണ് സ്വര്‍ണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമായിരുന്നു
സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി. കമീഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍,
മനോജ് യാദവ്, സന്ദീപ് കുമാര്‍, യഥു കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.