ഡിസിസി പ്രസിഡന്റുമാരാക്കാന് ഉമ്മന്ചാണ്ടി നല്കിയ പേരുള്ള ഡയറി ഉയര്ത്തിക്കാട്ടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് കെ മുരളീധരന് എംപി. സുധാകരന്റെ ശൈലിയാണത്. ചര്ച്ച ചെയ്തില്ലെന്ന ഉമ്മന്ചാണ്ടിയുടെ പരാമര്ശം സുധാകരനെ വേദനിപ്പിച്ചു. അപ്പോഴാണ് ഡയറി ഉയര്ത്തിക്കാട്ടിയത്.
കോണ്ഗ്രസില് ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. അതേസമയം പ്രായമായവരെ വൃദ്ധസദനത്തിലയക്കാനും പാടില്ല. യുവാക്കള് പാര്ടി നേതൃത്വത്തിലേക്ക് വരേണ്ടതും ആവശ്യമാണ്– കെപിസിസി പ്രചരണസമിതി ചെയര്മാനായ മുരളി വാര്ത്താലേഖകരോട് പറഞ്ഞു.