പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍ കൂടി. ഡിസ്കസ്ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളിയും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുജ്ജാര്‍ വെങ്കലവും നേടി.
യോഗേഷ് കത്തൂനിയ 44.38 മീറ്റര്‍ ദൂരം മറികടന്നാണ് നേട്ടം കൈവരിച്ചത്. 44.57 മീറ്റര്‍ എറിഞ്ഞ ബ്രസീലിന്‍റെ ക്ലൗണ്ടിനി ബാറ്റിസ്റ്റ സ്വര്‍ണം നേടി.
ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) വിഭാഗത്തില്‍ ഇന്ത്യന്‍ താരം അവനി ലേഖാര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 249.6 പോയിന്‍റ് നേടിയാണ് അവനി ജേതാവായത്. പാരാലിമ്ബിക്സിന്‍റെ ചരിത്രത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി.
പാരലിമ്ബിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ മൂന്നു മെഡലുകള്‍ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെന്‍ പട്ടേല്‍ (ടേബ്ള്‍ ടെന്നിസ്), നിഷാദ് കുമാര്‍ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാര്‍ (ഡിസ്കസ്ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ കൊയ്തത്.