സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 4420 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4430 രൂപയിലും പവന് 35,440 രൂപയിലുമാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റില്‍ കനത്ത ചാഞ്ചാട്ടം
നേരിട്ട സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്ക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില മുന്നേറ്റ പ്രതീക്ഷയിലാണ്.