കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്.
സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. 17 കാരിയാണ് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചതെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നു.
ആറുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെയാണ് ശുചിമുറിയില്‍ ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു.
പ്രതി പലപ്പോഴും കൊച്ചിയിലെ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. വയനാട്ടിലെത്തിയ കൊച്ചി പൊലീസ് സംഘം രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിന്
ഇരയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. വയറു വേദനയെത്തുര്‍ന്നാണ് പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്.