Breaking News

കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

വയനാട് മുട്ടിലില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. എടപ്പെട്ടി അമ്ബലകുന്ന് കോളനിയിലെ രാജേഷിന്‍റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴായിരുന്നു അപകടം.

കല്‍പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ.എസ് ഷജില്‍, സി.യു പ്രവീണ്‍ കുമാര്‍, ആര്‍. രാജേഷ്, സുജിത് എം.എസ്, സുനില്‍കുമാര്‍, കെ.എസ് ശ്രീജിത്, പി. സുധീഷ്, ഹോം ഗാര്‍ഡുമാരായ കെ. ശിവദാസന്‍, പി.കെ ശശീന്ദ്രന്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …