സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി ലഭിക്കും. റേഷന്‍ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് ഓണക്കിറ്റ് ലഭ്യമാകുന്നത്. അതേസമയം, സംസ്ഥാനത്ത് 95.69 ശതമാനം പേര്‍ ഇതുവരെ ഓണക്കിററ് കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് 31 ന് ഓണക്കിറ്റ് വിതരണം അവസാനിപ്പിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരുന്നത്. ഇതുവരെ പിന്നീട് അത് സെപ്റ്റംബര്‍ മൂന്നു വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. റേഷന്‍ കടകള്‍ വഴിയുള്ള ഓണക്കിറ്റ് വ്യാഴാഴ്ച വൈകീട്ട് വരെ 86,79,203 റേഷന്‍ കാര്‍ഡ് ഉടമകള്‍ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …