Breaking News

‘ചിയേഴ്സ്’ പറഞ്ഞ് കെഎസ്‌ആര്‍ടിസിയും ബെവ്കോയും; ഇനി ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് മദ്യം വാങ്ങാം…

കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. കെഎസ്‌ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു.

കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു.

ചിലയിടങ്ങളില്‍ പുതിയ കെട്ടിടം നിര്‍മിച്ച്‌ നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച്‌ ഒരു പ്രമുക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കെഎസ്‌ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്.

വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്.

കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്ബോള്‍ തിരക്കില്ലാതെ വാങ്ങാം.

തിരുവനന്തപുരം ഇഞ്ചയ്ക്കലില്‍ കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കാമെന്ന് ബെവ്കോയെയും കണ്‍സ്യൂമര്‍ഫെഡിനെയും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വില്‍‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

ഉയര്‍ന്ന വാടകയാണ് നല്‍കുന്നത്. ഈ വരുമാനം കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുമെന്നതിന് പുറമെ മദ്യം വാങ്ങുന്നവര്‍ക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …