ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ നാല് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക് ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്ബ് വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കും.
ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്സിനേഷന് ക്യാമ്ബുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ് പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ് കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ
ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധമായും ക്വാറന്‍റീനിലാക്കും. ചില കോളജുകളില്‍ സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ ഇവ മാറ്റിസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഉന്നതവിദ്യഭ്യാസ മന്ത്രി പറഞ്ഞു
NEWS 22 TRUTH . EQUALITY . FRATERNITY