Breaking News

മലമ്ബുഴ ഡാമില്‍ വ്‌ലോഗര്‍മാര്‍ അപകടം ഉണ്ടാക്കിയ സംഭവം; പിഴ ചുമത്തി…

മലമ്ബുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയ യൂട്യൂബ് വ്ളോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്ബുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍ കാര്‍ അപകടം ഉണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്ബ് സ്വദേശിയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്.

കഴിഞ്ഞ ദിവസമാണ് മലമ്ബുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തെത്തിയത്.

അനുവദനീയമായതിലും കൂടുതല്‍ വീതിയുള്ള ചക്രങ്ങളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ചക്രങ്ങള്‍ മാറ്റിയെന്ന് വ്‌ലോഗര്‍മാര്‍ അറിയിച്ചു. കോഴിക്കോട് ആര്‍ടിഐ ഓഫിസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. ഡാമിന്റെ നിരോധിത മേഖലയില്‍ കടന്നുകയറിയതിന് ജലവിഭവ വകുപ്പ് നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. സ്ഥലം സന്ദര്‍ശിച്ച ശേഷം പോലിസില്‍ പരാതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …