Breaking News

വിനായക ചതുര്‍ത്ഥിയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്…

കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പോലീസ്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടരുതെന്നാണ് നിര്‍ദ്ദേശം.

ഇതിന് പുറമേ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വിനായക ചതുര്‍ത്ഥി ചില പ്രദേശങ്ങളില്‍ പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്നതാണ്. ഇതോടെ സെപ്തംബര്‍ 10 മുതല്‍ 19 വരെ മുംബൈയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ്

അറിയിച്ചിട്ടുണ്ട്. ഗണപതി പന്തലുകളിലേയ്ക്കുള്ള ഘോഷയാത്രകളും സന്ദര്‍ശനങ്ങളും നിരോധിച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരതിയുടെ തത്സമയ സംപ്രേഷണം ഉറപ്പാക്കാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരെ മാത്രമേ പന്തലുകളില്‍ സന്നദ്ധസേവനം ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ വര്‍ദ്ധനവുണ്ടായതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …